July 10, 2026

വാണിജ്യ തന്ത്ര മികവിന് ദേശീയ അംഗീകാരം; അനീഷ് കൃഷ്ണയ്ക്ക് ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം

0
IMG_20260710_153627
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബിസിനസ് തന്ത്ര ആസൂത്രണത്തിലും കോർപ്പറേറ്റ് നേതൃത്വത്തിലും കാഴ്ചവെച്ച മികവിന് ബിസ്കോൺ മാർക്കറ്റിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അനീഷ് കൃഷ്ണയ്ക്ക് സമഗ്ര സേവാ കൗൺസിലിന്റെ (എസ്.എസ്.സി.) ദക്ഷിണേന്ത്യൻ സമഗ്ര പുരസ്കാരം–2026-ന്റെ ഭാഗമായി നൽകുന്ന ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം ലഭിക്കും. വാണിജ്യ തന്ത്ര രൂപവത്കരണ രംഗത്തെ അസാധാരണ വൈദഗ്ധ്യം, നൂതനമായ ബിസിനസ് കാഴ്ചപ്പാട്, ഫലകേന്ദ്രീകൃത നേതൃത്വം, സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും നൽകിയ ശ്രദ്ധേയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് അനീഷ് കൃഷ്ണയെ തെരഞ്ഞെടുത്തതെന്ന് സമഗ്ര സേവാ കൗൺസിൽ അറിയിച്ചു.

 

ബിസ്കോൺ മാർക്കറ്റിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും എൻ. മലയാളം ഡിജിറ്റൽ മീഡിയ മാനേജിംഗ് ഡയറക്ടറും എന്ന നിലയിൽ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ദിശാബോധം നൽകുന്ന തന്ത്രപരമായ തീരുമാനങ്ങളും ബിസിനസ് മേഖലയിലെ നവീന സമീപനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതായി കൗൺസിൽ വിലയിരുത്തി. വ്യവസായം, വാണിജ്യം, സാമൂഹിക സേവനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി സമഗ്ര സേവാ കൗൺസിൽ ഏർപ്പെടുത്തിയ ദക്ഷിണേന്ത്യൻ സമഗ്ര പുരസ്കാരത്തിന്റെ ഭാഗമായാണ് ഈ ബഹുമതി നൽകുന്നത്. സമഗ്ര സേവാ കൗൺസിൽ പ്രസിഡന്റ് സുനെ ശേഖർ അധ്യക്ഷനാകുന്ന ചടങ്ങിൽ ജൂലൈ 19-ന് എറണാകുളം നോർത്ത് ടൗൺ ഹാളിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. പുൽപ്പള്ളി, എരിയപ്പള്ളി എട്ടെണ്ണിൽ കൃഷ്ണൻകുട്ടി–ബീന ദമ്പതികളുടെ മകനാണ് അനീഷ്. സിബിൾ ആണ് ഭാര്യ. മകൻ: അക്ഷിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news