കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി: അവകാശ ദിനം ആചരിച്ചു
കൽപ്പറ്റ : പി എസ് സിയിൽ പുതിയ തസ്തികകൾ അനുവദിക്കുക, ക്ഷാമബത്ത,ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, കേന്ദ്രസർക്കാർ കേരളത്തിനു മേൽ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശ ദിനം ആചരിച്ചു. ജില്ലാ പി എസ് സി ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി. രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് റഷീദാ ബീവി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ സെക്രട്ടറി അരുൺ ജോസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അമ്പിളി കെ ആർ നന്ദിയും പറഞ്ഞു.





Leave a Reply