കേന്ദ്രസർക്കാറിന്റെ ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കുക ഐ എൻ ടി യൂ സി
കൽപ്പറ്റ :പാർലമെന്റിൽ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു മോദി സർക്കാർ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ നിയമമായ ഹിറ്റ് ആന്റ് റൺ നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുൽത്താൻബത്തേരി ഐഎൻടിയു സിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ നടത്തി, ഈ നിയമം നടപ്പായാൽ ഒരു വാഹനം ആക്സിഡന്റായി ആൾക്ക് മരണം സംഭവിച്ചാൽ പത്തുവർഷം തടവും 7 ലക്ഷം രൂപ പിഴയും,,, ആക്സിഡന്റ് ആയ വാഹനം നിർത്താതെ പോയാൽ ഏഴുവർഷം തടവും 7 ലക്ഷം രൂപ പിഴയും എന്ന കരി നിയമം പിൻവലിക്കണമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ എൻ ടി യു സി മോട്ടോർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ സംസാരിച്ചു. ജിജി അലക്സ് അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി സി എ ഗോപി മുഖ്യപ്രഭാഷണം നടത്തി.കെ യു മാനു,, സലാം മീനങ്ങാടി,, അസീസ് മാടാല,, മനോജ് ഉപ്പാൻ,, മുനീബ് ചീരാൽ,, പി ജെ ഷാജി,, റിജേഷ് എംപി,, വിൽസൺ എംബി,, ഷാജി വി ആർ,, ജോയ് ഓ ജെ,, സണ്ണി സിജെ,, മണിനാരായണൻ,,,,,, ഷാജി എ കെ,,,,ഹാരിസ് പി ,,, മാധവൻ എം,, എംബി പ്രസാദ,വിനീഷ് കുട്ടൻ ,,ജോയ് കെ ഓ,,,ജിജോ ടെമ്പോ എന്നിവർ സംസാരിച്ചു.





Leave a Reply