ഒന്നിച്ചോന്നായ്’: ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
ബത്തേരി : ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം ഒന്നിച്ചോന്നായ് സുൽത്താൻബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു..
ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ ,പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, മുനിസിപ്പാലിറ്റി കൗൺസിലർ മാർ, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
പരിപാടിക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്രവൈസർ നസീറ പി.എ നന്ദി അറിയിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറി. മൂന്നുറോളം ആളുകൾ പങ്കെടുത്തു.





Leave a Reply