കേരള ബജറ്റ്: സമ്പദ് വ്യവസ്ഥയിൽ ക്രിയാത്മകമായ ചലനം ഉണ്ടാക്കും:ജുനൈദ് കൈപ്പാണി
കൽപ്പറ്റ : നിലവിലെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ക്രിയാത്മകമായ ചലനം ഉണ്ടാക്കാൻ ഈ വർഷത്തെ കേരള ബജറ്റിന് സാധിക്കുമെന്ന് ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
സാധാരണക്കാരെ സംബന്ധിച്ച് വലിയ പ്രതീക്ഷ നൽകുന്നതാണ് ബജറ്റിലെ ഉള്ളടക്കം. സ്‌കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ ഓരോ ജില്ലയിലെയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളാക്കി മാറ്റുമെന്നതും ആറ് മാസത്തില്‍ ഒരിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം നൽകുമെന്നതടക്കമുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ വിദ്യാഭ്യാസ രംഗത്ത് സർക്കാരിന്റെ ഗൗരവമായ ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.





Leave a Reply