ശതാബ്ദിയുടെ നിറവിൽ ചുണ്ടേൽ ആർ സി എൽ പി സ്കൂൾ
കൽപ്പറ്റ : ചുണ്ടേൽ ആർ സി എൽ പി സ്കൂൾ ഇന്ന് ശതാബ്ദിയുടെ നിറവിൽ ആണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ഫെബ്രുവരി 11, 13 തീയതികളിൽ വിപുലമായ പരിപാടികളോടെ ശതവാർഷികത്തിന് സമാപനം കുറിക്കുകയാണ്. ഗുരുവന്ദനവും അധ്യാപക വിദ്യാർത്ഥി സംഗമം, നഴ്സറി കലോത്സവവും പാരിഷ് ഹാളിൽ വെച്ചും ഫെബ്രുവരി 13ന് വൈകുന്നേരം 5 മണിക്ക് മെഗാ തിരുവാതിരയും സാംസ്ക്കാരിക സമ്മേളനവും, വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ഒരുക്കുന്ന കലാസന്ധ്യയും തയ്യാറായിക്കഴിഞ്ഞു. നൂറാം വർഷത്തിൽ നടപ്പിലാക്കിയ നൂറിന പരിപാടികളിൽ ഹൈലൈറ്റ് ആയി മാറിയത് സ്നേഹ ബക്കറ്റ്, സ്നേഹപ്പൊതിച്ചോറ്, സ്നേഹക്കുടുക്ക എന്നീ പ്രവർത്തനങ്ങളാണ്. ഈ ചെറുപ്രായത്തിൽ തന്നെക്കൊണ്ടാവുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാന്നുള്ള വലിയൊരു സന്ദേശമാണ് കുട്ടികൾക് ഇതിൽ നിന്നും കിട്ടിയിട്ടുള്ളത്. അതുപോലെ ഗോത്ര വിദ്യാർത്ഥികൾക്കായി ഒപ്പരം എന്ന ബാനറിൽ ഗോത്ര ഫെസ്റ്റ്, ബോധവൽക്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ്, പഠനയാത്ര, പഠനവീടുകളിൽ പ്രത്യേകം ആഘോഷങ്ങൾ, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ നൂറാം വർഷത്തിൽ ചെയ്യാൻ സാധിച്ചു എന്നുള്ളത് വലിയൊരു കാര്യമാണ്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാലയത്തിന്റെ മുൻവശം സുരക്ഷാവേലിയും ഗേറ്റും സ്ഥാപിക്കുന്നു. അങ്ങനെ നാടിന്റെ ഒരു ഉത്സവമാക്കുകയാണ് ഈ നൂറാം വർഷം. ഗുരുവന്ദനം പരിപാടി കൽപറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വക്കറ്റ് ടി.സിദ്ധിഖും, നേഴ്സറി കലോത്സവം ശ്രീ ബോബി ചെമ്മണ്ണൂരും, ശതവാർഷികാഘോഷ പരിപാടി കോഴിക്കോട് രൂപതാ ബിഷപ്പ് . റവ. ഡോ. വർഗീസ് ചക്കാലക്കലും ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരയ്ക്കാർ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം. വി. വിജേഷ്, കോർപ്പറേറ്റ് മാനേജർ മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ തുടങ്ങിയ പ്രമുഖ വ്യക്തികളും വാർഷികാഘോഷ വേളയിൽ സംസാരിക്കുന്നു. ശതവാർഷികത്തോടനുബന്ധിച്ചുളള വിളംബര ജാഥ ഫെബ്രു 8 ന് 3 മണിക്ക് ചുണ്ടേൽ ടൗണിലൂടെ നടത്തുന്നു.
-00
പൂർവ്വ വിദ്യാർത്ഥിയും കഥാകൃത്തും നിർമ്മാതാവുമായ ശശി ഗോപാൽ നായരുടെ ആദ്യ സിനിമയായ “ആനന്ദപുരം ഡയറീസ് ഈ മാർച്ച് മാസം ആദ്യവാരം തിയേറ്ററുകളിൽ എത്തുന്നു. വിദ്യാർത്ഥികളെയും നാട്ടുകാരെയും വിദ്യാലയത്തിലെ പൂർവ്വ പരമാവധി ഉൾപ്പെടുത്തിചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. കലാലയത്തിന്റെ ആഘോഷത്തിൽ ആനന്ദപുരം ശതാബ്ദി ഡയറീസും ക്രിയാത്മകമായി പങ്കുചേരുന്നു. ഒപ്പം ചെറിയൊരു ഫണ്ടും ആഘോഷങ്ങൾക്ക് കൈമാറി.ഹെഡ്മിസ്ട്രസ് ജെ എസ് ചിത്ര, പി ടി എ പ്രസിഡന്റ് റോബിൻസൺ ആൻ്റണി, എം വേലായുധൻ, പി ഡി മൈക്കിൾ





Leave a Reply