പ്ലാനുകൾ തെറ്റിച്ച് ബേലൂർ മഖ്നയുടെ നീക്കം; വെടിവെച്ചില്ലെങ്കിൽ അണപൊട്ടുന്നത് ഇതുവരെ കാണാത്ത സമര മുഖം.
മാനന്തവാടി :കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന റേഡിയോ കോളർധാരി മോഴയാനയെ മയക്ക് വെടി വെക്കാനുള്ള പദ്ധതികൾ പരാജയപ്പെടുന്നു.
വനം ഉദ്യോഗസ്ഥരുടെ മാസ്റ്റർ പ്ലാൻ ഓരോന്നും പൊളിയുന്നതോടെ ജന രോഷം അണപൊട്ടുകയാണ്. അഞ്ചാം ദിനമായ ഇന്നും പ്ലാൻ പരാജയപ്പെട്ടാൽ വയനാട് വൻ സമരങ്ങൾക്ക് സാക്ഷിയാകേണ്ടി വരും. കക്ഷിരാഷ്ട്രീയ ഭേദമെന്യെ ഇതിനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്.
ഒന്ന് പരാജയപ്പെട്ടാൽ മറ്റൊന്ന് എന്നരീതിയിൽ നാലുപ്ലാനുകളുമായാണ് വനംവകുപ്പ് ദൗത്യത്തിന് ഇറങ്ങിയത്. . നാല് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ സിറിഞ്ചിൽ മരുന്നുനിറച്ച് നാലു ടീമുകൾ. ഒരുസംഘം തോക്കുമായി കുങ്കിയാനകളുടെ പുറത്ത്. മറ്റുരണ്ട് സംഘങ്ങൾ കാൽനടയായും ഏറുമാടത്തിന് മുകളിലും
മയക്കുവെടിവെച്ച് തളയ്ക്കാൻ കുങ്കിയുമായി മറ്റൊരു സംഘം. പക്ഷെ കുറ്റിക്കാടുകൾക്കിടയിൽ മാത്രം വിഹരിച്ചുകൊണ്ടിരിക്കുന്ന മോഴ ആന എല്ലാ പദ്ധതിയും തെറ്റിച്ചു. കുങ്കിനകളുടെ സാന്നിധ്യം മനസിലാക്കി വീണ്ടും കാട്ടിലേക്ക് വലിഞ്ഞു.
ഉദ്യോഗസ്ഥ സംഘത്തിൻ്റെ നീക്കം തിരിച്ചറിഞ്ഞതുപോലെയാണ് ആനയുടെ സഞ്ചാരം. മയക്കുവെടിക്ക് പാകത്തിൽ എത്തുമ്പഴേക്കും കാട്ടിലേക്ക് വേഗത്തിൽ ഉൾവലിയുകയൊ കുറ്റിക്കാട്ടിലേക്ക് നീങ്ങുകയോ ചെയ്യുന്നു.
ഇടതൂർന്ന അടിക്കാടാണ് മറ്റൊരു പ്രശ്നം.
മോഴയാനകൾ കൂടുതൽ അപകടകാരിയായതിനാൽ അനുയോജ്യമായ സാഹചര്യമുണ്ടങ്കിലെ മയക്കുവെടി ഉതിർക്കാൻ കഴിയൂ. ഇല്ലെങ്കിൽ മയക്കുവെടിവെക്കുന്നയാളുടെനേരേ തിരിഞ്ഞ് അക്രമിക്കും. ആന അതിവേഗത്തിൽ ഓടുന്നുണ്ട്. ആനയുടെ മുന്നിൽ ശനിയാഴ്ച വാഹനത്തിൽ നീങ്ങിയ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അകപ്പെട്ടുപോയിരുന്നു. ഇതിനുപുറമേ മോഴയുള്ള ഭാഗത്ത് മറ്റ് ആനകളുള്ളതും. സങ്കീർണതയാണ്.





Leave a Reply