May 2, 2026

വീണ്ടും സ്വരാജ് പുരസ്‌കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത്

0
20240215 210601
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: വയനാട് ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌കാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിന്. തുടര്‍ച്ചയായി മൂന്നാം തവണയാണ് മീനങ്ങാടി പുരസ്‌ക്കാരത്തിനര്‍ഹമാകുന്നത്. 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും മീനങ്ങാടിക്ക് ലഭിക്കും. പദ്ധതി നിര്‍വഹണത്തിലെ കാര്യക്ഷമത, നികുതി പിരിവിലെ സൂക്ഷ്മത, കേന്ദ്ര-സംസ്ഥാന ആവിഷ്‌കൃത പദ്ധതികളുടെ 90% ത്തില്‍ അധികമുള്ള വിനിയോഗം, കര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ മണ്ണറിയാം കൃഷി ചെയ്യാം തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വ്വഹണം, ജീവിതശൈലി രോഗപ്രതിരോധത്തിനായുള്ള ആയുരാരോഗ്യസൗഖ്യം പദ്ധതി, ശിശു സംരക്ഷണ മേഖലയിലെ ഏകജാലകം മോണിറ്ററിംഗ് സംവിധാനം, ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ജീവിതമാണ് ലഹരി, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഇനിയും പുഴയൊഴുകും പദ്ധതി,കായിക മേഖലയില്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍, വനിതകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികള്‍ക്കൊപ്പം വിതരണം ചെയ്ത 5000 മെന്‍സ്ട്രല്‍ കപ്പുകള്‍, മാലിന്യ സംസ്‌കരണ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ വീണ്ടും പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *