May 2, 2026

സണ്ടേസ്കൂൾ വാർഷിക പരീക്ഷ; കേന്ദ്ര തലത്തിൽ എട്ട് റാങ്കുകൾ വയനാട്ടിൽ .

0
Img 20240216 153411
By ന്യൂസ് വയനാട് ബ്യൂറോ

സണ്ടേസ്കൂൾ

 

കൽപ്പറ്റ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള സണ്ടേസ്ക്കൂൾ വാർഷിക പരീക്ഷയിൽ കേന്ദ്ര തലത്തിൽ എട്ട് റാങ്കുകൾ മലബാർ ഭദ്രാസനത്തിന് ലഭിച്ചു.

ആറാം ക്ലാസിൽ മീനങ്ങാടി സെൻ്റ് മേരിസ് സണ്ടേസ്ക്കൂളിലെ
നയന ബിനുവും
എട്ടാം ക്ലാസിൽ മലങ്കരക്കുന്ന് സെൻ്റ് തോമസ് സണ്ടേസ്കൂളിലെ
ബ്യൂല മരിയ ജെയിംസും
ഒന്നാം റാങ്കുകൾ നേടി.

ഏഴാം ക്ലാസിൽ മീനങ്ങാടി സെൻ്റ് മേരീസ് സണ്ടേസ്ക്കൂളിലെ അലൈന അജി
എട്ടാം ക്ലാസിൽ
ചീങ്ങേരി സെൻ്റ് മേരിസ് സണ്ടേസ്കൂളിലെ
മെൽഹ എൽദോ എന്നിവർ
രണ്ടാം
റാങ്കുകൾ നേടി.

പത്താം തരത്തിൽ താളൂർ സെൻ്റ് ജോർജ് സണ്ടേസ്കൂളിലെ മിൽസ സജി, കണിയാമ്പറ്റ സെൻ്റ് ജോർജ് സണ്ടേസ്കൂളിലെ അഡോണ പിബിനു എന്നിവർ 10-ാം റാങ്കുകൾ നേടി. പ്ലസ്ടുവിന് മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂളിലെ ബെനീറ്റ വർഗീസ് എട്ടാം റാങ്കും ,തൃക്കൈപ്പറ്റ സെൻ്റ് തോമസ് സണ്ടേസ്കൂളിലെ ആൻമരിയ അബ്രഹാം10ാം റാങ്കും നേടി
വിജയികളെ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ. പി.സി പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അനുമോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *