October 7, 2026

കാട്ടാന ആക്രമത്തിൽ പരുക്ക്; രോഗിയെ കൊണ്ട് പോകുവാൻഹെലികോപ്ടറെത്തി; ഗുരുതരാവസ്ഥയായതിനാൽ റോഡ് മാർഗം കോഴിക്കോടേക്ക്.

0
Img 20240216 153356
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ് ജീവനക്കാരനെ അടിയന്തിരമായി കോഴിക്കോട് എത്തിക്കാൻ ഹെലികോപ്ടറെത്തി.

പരിക്കേറ്റ ജീവനക്കാരന്റെ സ്ഥിതി ഗുരുതരമായതിനാല്‍ ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ റോഡുമാര്‍ഗം കൊണ്ടു പോയി. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിനായി കോയമ്പത്തൂരില്‍ നിന്നും ഹെലികോപ്ടറെത്തിയത്.

ജില്ലയിലാദ്യമായാണ് രോഗിയെ കൊണ്ടുപോകാന്‍ ഹെലികോപ്ടര്‍ സേവനം തേടിയത്. എന്നാല്‍ ആംബുലന്‍സ് പുറപ്പെട്ട് കുറച്ച് സമയത്തിനുള്ളില്‍ ഹെലികോപ്ടര്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തി. നാല് യാത്രികര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്ടറാണ് എത്തിയത്.ഇന്ന് രാവിലെയാണ് കുറവാ ദ്വീപ് ജീവനക്കാരൻ പോളിനെ കാട്ടാന ആക്രമിച്ചത്

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *