May 11, 2026

സിദ്ധാർത്ഥിൻ്റെ മരണം; കോൺഗ്രസ് മാർച്ച് നാളെ , രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

0
20240301 174946
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ എസ്.എഫ്.ഐക്കാരെയും കൊലകുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ഡീൻ ഉൾപ്പെടെയുള്ള കുറ്റക്കാരായ മുഴുവൻ യൂണിവേഴ്സിറ്റി അധികൃതരെയും കേസിൽ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് നടക്കുന്ന മാർച്ച് മുൻ പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പോലീസിനെ ഉപയോഗിച്ച് കേസ് തേച്ച് മായിച്ച് കളയാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *