October 1, 2026

കള്ളാടി ദുരന്തം; പാരിസ്ഥിതിക അനുമതി പുനഃപരിശോധനയ്ക്ക് വിധേയമാക്കണം: പി. അബ്ദുൽ ഹമീദ്

0
WhatsApp Image 2026-07-10 at 8.05.39 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: വയനാട് ജില്ലയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ നിന്ന് അധികാരികൾ പാഠം ഉൾക്കൊണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഏറ്റവും വലിയ ദുരന്തമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്. കള്ളാടിയിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

​മണ്ണിടിച്ചിലിനെ തുടർന്ന്, വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതികവും പാരിസ്ഥിതികവുമായ ദ്വിതല അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. നിലവിൽ പദ്ധതിക്ക് നൽകിയിട്ടുള്ള പാരിസ്ഥിതിക അനുമതി വിശദമായ അന്വേഷണത്തിന് ശേഷം പുനഃപരിശോധിക്കണം. ​വയനാട്ടിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി 1985-ൽ നിർദ്ദേശിക്കപ്പെട്ട പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത വിസ്മൃതിയിലാണ്ടുപോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.
​
സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന പ്രവർത്തകസമിതി അംഗം ടി.നാസർ, ജില്ലാ ജനറൽ സെക്രട്ടറി പി.ടി.സിദ്ദീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഷമീർ, പി. ഇബ്രാഹിം എന്നിവരടങ്ങിയ സംഘം ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *