May 11, 2026

സിദ്ധാർത്ഥിൻ്റെ മരണം; സി.ബി.ഐ അന്വേഷണം വേണം – യുവമോർച്ച

0
Img 20240302 092806
By ന്യൂസ് വയനാട് ബ്യൂറോ

 

കല്പറ്റ: സിദ്ധാർത്ഥിൻ്റെ കൊലപാതകം എസ്.എഫ്.ഐ യുടെ ക്രൂരതയ്ക്ക് ഉദാഹരണമാണന്നും ഇത്തരം ക്രൂര കൃത്യങ്ങളിൽ കേരള പോലീസ് അന്വേഷണം അട്ടിമറിയ്ക്കപ്പെടുമെന്ന് ഉറപ്പാണന്നും. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരൂവെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

വെറ്റിനറി സർവ്വകലാശാലാ ഡീനിനെയും കേസിൽ പ്രതിചേർക്കണം. സി.പി.എം ജില്ലാ സെക്രട്ടറിയടക്കമുള്ളവർക്ക് പങ്കുള്ള, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ഭീകരർ നടപ്പിലാക്കിയത്. സർവ്വകലാശാലാ രജിസ്ട്രാറുടേത് അടക്കം വെറ്റിനറി സർവ്വകലാശാലയിൽ നടന്ന നിയമനങ്ങളിൽ അന്വേഷണം ആവശ്യമാണ്.

യോഗ്യതയുള്ളവർ പലരും പുറത്ത് നിൽക്കവേ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർ ഉന്നത പദവികളിലടക്കം ജീവനക്കാരായി കയറിയത് എങ്ങനെ എന്ന് അന്വേഷിക്കണമെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *