May 11, 2026

വയനാട്ടിൽ ബാങ്കുകൾ മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം ചെയ്തു

0
20240305 101401
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5295 കോടി രൂപ ജില്ലയിൽ വിവിധ ബാങ്കുകൾ വായ്പകൾ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാർഷിക പ്ലാനിന്റെ 76 ശതമാനമാണ്. ഇതിൽ 2737 കോടി രൂപ കാർഷിക മേഖലയ്ക്കും 685 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 1001 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 4423 കോടി രൂപ മുൻഗണന മേഖലയ്ക്കാണ് വിതരണം ചെയ്തത്. മൂന്നാം പാദത്തിൽ ബാങ്കുകളുടെ വായ്പ നീക്കിയിരുപ്പ് 10456 കോടിയായി വർധിച്ചു. നിക്ഷേപം 8258 കോടിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *