June 16, 2026

വനിതകൾക്ക് ഫിറ്റ്നെസ് സെൻ്റർ തുറന്നു

0
20240312 213523
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി : വനിതകൾക്ക് വ്യായാമ ശീലം വർദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യത്തിനുമായി വൈത്തിരി പഞ്ചായത്തിൽ ഫിറ്റ്നെസ് സെൻ്റർ ആരംഭിച്ചു. വൈത്തിരി പകൽ വീട്ടിൽ സ്ഥാപിച്ച ഫിറ്റ്നെസ് സെൻ്ററിൻ്റ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുഗന്ധഗിരി കുടുംബാരോഗ്യകേന്ദ്രവുമായി സഹരിച്ചാണ് ഫിറ്റ്നെസ് സെൻ്റർ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ തോമസ്, ഒ.ജിനിഷ, പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ്, മെഡിക്കൽ ഓഫീസർ ഡോ. എൻ.എച്ച് ബേബി, ജെ.എച്ച്.ഒ ഐ റെജി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *