June 16, 2026

രാഹുൽ ഗാന്ധി ജനപ്രിയ നേതാവ്

0
20240314 192808
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജോഡോ ന്യായ് യാത്രയിൽ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളും, കഷ്ടപ്പാടുകളും, ദുരിതങ്ങളും നേരിൽ പഠിക്കുകയും ചെയ്ത് ജനമനസ്സുകളിൽ നിറഞ്ഞ് നിൽക്കുന്ന രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലെ ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, അദ്ദേഹത്തെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ വോട്ടർമാരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് നടത്തണമെന്നും വയനാട് ഡി.സി.സി. ഓഫീസിൽ ചേർന്ന ത്രിതല പഞ്ചായത്ത് വനിതാ കോൺഗ്രസ് മെമ്പർമാരുടെ യോഗം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.

 

പൂക്കോട് വെറ്റിനറി സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി നരനായാട്ട് നടത്തിയ ഡി.വൈ.എഫ്.ഐ. ഗുണ്ടകൾക്ക് കള്ളും, കഞ്ചാവും, മയക്ക്മരുന്നുകളും കൊടുത്ത് മനഃസാക്ഷി മരവിക്കുന്ന ഹീന പ്രവർത്തികൾ ചെയ്യിപ്പിച്ച മാർക്സിസ്റ്റ് കാപാലികർക്കെതിരെയും ശക്തമായ നിയമ നടപടികളുടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു.

 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലയിൽ രൂപീകരിച്ച രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘഠന്‍റെ നേതൃത്വത്തിൽ വയനാട് ഡി.സി.സിയിൽ വെച്ച് നടത്തിയ ജില്ലാ തല വനിതാ ക്യാമ്പിൽ ത്രിതല പഞ്ചായത്തുകളിലെ ഭൂരിഭാഗം കോൺഗ്രസ് വനിതാ അംഗങ്ങളും പങ്കെടുത്തു. ആർ.ജി.പി.ആർ.എസ്. ജില്ലാ വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജയ മുരളി, എം.ജി. ബിജു, ബീന ജോസ്, ഉഷ തമ്പി, ചന്ദ്രിക കൃഷ്ണൻ, ഗിരിജ കൃഷ്ണൻ, സി.കെ. രതിനവല്ലി, ശ്രീദേവി ബാബു, രജിത കെ.വി, മിനി പ്രകാശൻ, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *