June 16, 2026

സജന സജീവനെ സ്വീകരിക്കാൻ ഒരുങ്ങി ജന്മനാട്

0
20240315 194927
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : പ്രശസ്ത വനിതാ ക്രിക്കറ്റ് തരം സജന സജീവനെ സ്വീകരിക്കാൻ ഒരുങ്ങി ജന്മനാട്. പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം കൂടെയാണ് സജന. മാനന്തവാടി ടൗണിൽ നിന്നും സ്വീകരിച്ച് ചൂട്ടക്കടവിൽ സമാപിക്കുന്ന ഘോഷയാത്രയാണ് സംഘടിപ്പിക്കുന്നത്. ഇതിനായി സംഘടന സമിതി രൂപീകരിച്ചു. എന്‍. യു. ജോണ്‍ അദ്ധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണ യോഗം വാര്‍ഡ് കൗണ്‍സിലര്‍, പി.വി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്വീകരണ പരിപാടിയുടെ പ്രാഥമിക രൂപം കെ.ബി. സിമില്‍ അവതരിപ്പിച്ചു, യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ച് വി.ആര്‍. പ്രവീജ്, മനോജ് മാസ്റ്റര്‍, പി. സുരേഷ്ബാബു, ടി. ശ്രീജിത്ത്, അഷ്റഫ് വലിയ പീടികയില്‍, സി.എം ജോണ്‍, ഡോ ഗോകുല്‍ ദേവ്, ബാലകൃഷ്ണന്‍ പെരിന്തട്ട, എന്നിവര്‍ സംസാരിച്ചു. യോഗത്തിന് കെ.ടി. വിനു സ്വാഗതവും രമ്യ രാജേഷ് നന്ദിയും പറഞ്ഞു.

 

രക്ഷാധികാരികളായി പി.വി. ജോര്‍ജ് കൗണ്‍സിലര്‍, ഷൈനി ജോര്‍ജ് കൗണ്‍സിലര്‍,പി.വി. ജോര്‍ജ് കൗണ്‍സിലര്‍, ഷൈനി ജോര്‍ജ് കൗണ്‍സിലര്‍ എന്നിവരെയും

ചെയര്‍മാനായി ഡോ. ഗോകുല്‍ ദേവ്, വൈസ് ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, എന്‍.യു. ജോണ്‍, ബാലകൃഷ്ണന്‍ പെരിന്തട്ട, രമ പീതാംബരന്‍, പി. രാജന്‍ എന്നിവരെയും

കണ്‍വീനറായി കെ.ബി.സിമില്‍, ജോ.കണ്‍വീനര്‍മാര്‍, അഷ്റഫ് വലിയ പീടികയില്‍, രന്‍ജിത്ത് വി.ആര്‍, രമ്യ രാജേഷ്, മനോജ് മാസ്റ്റര്‍, പുഷ്പവല്ലി എന്നിവരെയും

ട്രെഷററായി എസ് അജയകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍, പി. സുരേഷ് ബാബു വിനെയും

പ്രചരണതിനായി പി.പ്രസാദ് നെയും,പായസം വിതരണത്തിന് അജീഷ്, ഉഷ മോഹനനെയും

അലങ്കാര പ്രവർത്തനങ്ങൾക്ക് പോള്‍ കെ. പി യെയും , സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കണ്‍വീനര്‍ അഡ്വ.നിരഞ്ജന അജയകുമാര്‍,

ജോ. കണ്‍വീനര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *