May 20, 2024

റബ്ബർ കയറ്റുമതിയിലും നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ: ഒരു കിലോ റബ്ബറിന് 5 രൂപ ഇൻസെന്റീവ്

0
Img 20240315 Wa0157

ന്യൂഡൽഹി: ഒരു മാസത്തെ ഇടവേളയിൽ റബ്ബർ കർഷകർക്ക് ഗുണകരമായേക്കാവുന്ന ആശ്വാസ നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന റബ്ബറിന് ഇൻസെന്റീവ് നൽകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. കയറ്റുമതി ചെയ്യുന്ന ഒരു കിലോ റബ്ബറിനു അഞ്ച് രൂപ വീതമാണ് കേന്ദ്ര സർക്കാർ നൽകുക. ഇതോടെ രാജ്യത്തെ വിപണികളിൽ റബ്ബർ വില വർധിക്കാനുള്ള കളമൊരുങ്ങുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തൽ.

 

റബ്ബറിന്റെ കയറ്റുമതി ആഭ്യന്തര വിപണിയിൽ വില ഉയർത്തിയേക്കും എന്ന് കയറ്റുമതിക്കാരും സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഗുണകരമെന്നും കയറ്റുമതി ചെയ്യുന്ന റബ്ബർ വ്യാപാരികൾ പറഞ്ഞു.

 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് കേന്ദ്ര സർക്കാർ നിർണ്ണായക നടപടികൾ സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് ഒരു സമ്മാനമെന്ന നിലയിൽ ഗാർഹിക പാചക വാതക സിലിണ്ടറിന് (14.5) 100 രൂപ കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഈ കഴിഞ്ഞ ദിവസം ഇന്ധന വില, പെട്രോളിനും ഡീസലിനും 2 രൂപ കുറച്ചതും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *