May 11, 2026

ഡിവൈഎഫ്ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20240323 141756
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ വയനാട് ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ മാസങ്ങളിലും ഇത്തരത്തിൽ വിപുലമായ ക്യാമ്പ് സംഘടിപ്പികുമെന്ന് ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ. ആർ ജിതിൻ, ബ്ലോക്ക് പ്രസിഡണ്ട് ബബീഷ് വി.ബി, ട്രഷറർ അഖിൽ.കെ, അഡ്വക്കേറ്റ് നിരഞ്ജന, നിതിൻ കെ.സി, അനിജിത്ത്, ബിനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *