കുടുംബശ്രീ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുല്‍പള്ളി ഗ്രാമപഞ്ചായത്തില്‍ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുല്‍പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രഭാത ഭക്ഷണ വിഭവങ്ങള്‍, ബ്രോസ്റ്റഡ് വിഭവങ്ങള്‍, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉള്‍പ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടര്‍ ഒരുക്കിയത്. ഫുഡ് ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ രുചികരവും വിശ്വാസയോഗ്യവുമായ ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് സ്ഥിരമായ വരുമാന മാര്‍ഗവും തൊഴില്‍ അവസരവും സംരംഭം നിര്‍ണായക പങ്ക് വഹിക്കും.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു മോഹനന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പിജയചന്ദ്രന്‍മുഖ്യാതിഥിയായി. മാര്‍ക്കറ്റിംഗ് ഡി.പി.എം അര്‍ഷക് സുല്‍ത്താന്‍, സി.ഡി. എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സരള ഗോപി ,വാര്‍ഡ് മെമ്പര്‍ സുചിത്ര രാജേഷ് , അക്കൗണ്ടന്റ്, എം ഇ സിമാര്‍, എന്നിവര്‍ പങ്കെടുത്തു.





Leave a Reply