May 11, 2026

കേന്ദ്രസേനയെ വിന്യസിച്ചു

0
Img 20240323 214335
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ പോലീസിനൊപ്പം പ്രവർത്തിക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രീകരിച്ച് പെട്രോളിങ്, റൂട്ട് മാർച്ച്, വാഹന പരിശോധന എന്നിവ നടത്തും. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം കാട്ടിക്കുളം ടൗണിലും തലപ്പുഴ ടൗണിലും റൂട്ട് മാർച്ച് നടത്തുകയും മേപ്പാടി വൈത്തിരി പോലീസ് സ്റ്റേഷന് കീഴിലെ ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയും നടത്തി. വരും ദിവസങ്ങളിൽ എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കൂടുതൽ ഊർജിതമാക്കും. അതിർത്തികളിലൂടെ അനധികൃതമായി പണം, സ്വർണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനും പ്രത്യേക സംയുക്ത സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *