May 11, 2026

‘മനുഷ്യാവകാശം’ സംവാദ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വി. ലതീഷ് കുമാർ

0
Img 20240323 214326
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ‘മനുഷ്യാവകാശം ‘ എന്ന വിഷയത്തെ ആസ്പദമാക്കി കേരളാ പോലീസിന് കീഴിൽ, മേഖലാ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ നടന്ന സംവാദമത്സരത്തിൽ ഒന്നാം സ്ഥാനം നേടി വയനാട് ജില്ലാ പോലീസിന് അഭിമാനമായി സീനിയർ സിവിൽ പോലീസ് ഓഫീസർ വി. ലതീഷ് കുമാർ. ഇന്ന് കേരളാ പോലീസ് അക്കാദമിയിൽ വച്ച് നടന്ന സംവാദ മത്സരത്തിൽ 14 പേരാണ് പങ്കെടുത്തത്. പരിപാടിയിൽ തൃശൂർ റേഞ്ച് ഡി. ഐ. ജി അജീതാ ബീഗം ഐ.പി.എസ് വിജയികൾക്ക് സമ്മാന ദാനം നൽകി. കൽപ്പറ്റ ട്രാഫിക് യൂണിറ്റിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി സേവനം അനുഷ്ടിച്ചു വരികയാണ് ലതീഷ് കുമാർ. പോലീസ് അക്കാദമി അസി.ഡയറക്ടർ ദേവ മനോഹർ, മനുഷ്യാവകാശ കമ്മീഷൻ അംഗം പി കെ ബീനാകുമാരി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *