കടുത്ത വേനലിൽ ജോലി ചെയ്യുന്ന ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് സംഘടനകളുടെ കുടിനീരാശ്വാസം
കൽപ്പറ്റ: പൊള്ളുന്ന വേനൽക്കാലത്ത് നിരത്തുകളിൽ ജോലിചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും, കേരള പോലീസ് അസോസിയേഷനും, ജില്ലാ പോലീസ് സഹകരണ സംഘവും മിൽമയുമായി സഹകരിച്ചുകൊണ്ട് ദിവസേന സംഭാരം നൽകുന്ന പദ്ധതി ആരംഭിച്ചു.
കൽപ്പറ്റ ബത്തേരി മാനന്തവാടി എന്നീ ട്രാഫിക് യൂണിറ്റുകളിലും കൽപ്പറ്റ സ്ട്രൈക്കർ ടീമിനും ദിനംപ്രതി കുടിവെള്ളം നൽകുന്ന പദ്ധതി കൽപ്പറ്റയിൽ കെപിഒഎ ജില്ലാ സെക്രട്ടറി പി.സി സജീവ്, കെപിഎ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് എന്നിവരും ബത്തേരിയിൽ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് സണ്ണി ജോസഫും, മാനന്തവാടിയിൽ കെപിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.ബഷീറും ഉദ്ഘാടനം നിർവഹിച്ചു സംഘടനാ ഭാരവാഹികളായ വിപിൻ സണ്ണി, ബിഗേഷ്, നിറ്റസ് സാബു,തോമസ്, ഹാരിസ് തുടങ്ങിയവർ വിവിധ ഇടങ്ങളിലായി സംബന്ധിച്ചു.





Leave a Reply