May 5, 2026

സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ സന്ദർശിച്ചു

0
Img 20240401 141803
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: നൂറനാൽ അച്ചൻ്റെ കബറിടം സ്ഥിതിചെയ്യുന്ന സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ സന്ദർശിച്ചു. വയനാടിൻ്റെ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു ഫാ. നൂറനാലെന്നും അദ്ദേഹത്തിൻ്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

ഫാ. ജോസഫ് പി. വർഗ്ഗീസ് പാലപ്പള്ളിയിലിനോടും, സഹ വികാരി ഫാ. നിബിൻ ജേക്കബ് പാട്ടുപാളയിലിനോടും സ്ഥാനാർത്ഥി സംസാരിച്ചു. അവധിക്കാല ക്ലാസിനെത്തിയ വിദ്യാർത്ഥികളുമായും കെ. സുരേന്ദ്രൻ സംവദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *