June 15, 2026

ആശുപത്രി ജീവനക്കാരെ മർദിച്ച് പരിക്കേൽപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

0
Img 20240401 200617
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ഗവണ്മെന്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കാലിന് പരിക്ക് ഉണ്ടെന്ന് പറഞ്ഞു ഡോക്‌ടറെ കാണാൻ വന്ന വള്ളിയൂർകാവ് ആറാട്ടുതറ സ്വദേശികളായ സ്നേഹഭവൻ രഞ്ജിത്ത്(45), മകൻ ആദിത്ത് (20) എന്നിവരാണ് ജീവനക്കാരെ ആക്രമിച്ചത്. അക്രമത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരൽ പൊട്ടി പരിക്കേറ്റു. ഇരുവർക്കുമേതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രെജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജയരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *