May 5, 2026

ചന്ദനത്തോട് മാൻ വേട്ട: പ്രതികൾ അറസ്റ്റിൽ

0
Img 20240403 090925
By ന്യൂസ് വയനാട് ബ്യൂറോ

വരയാൽ: വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചന്ദനത്തോട് ഭാഗത്ത് നിന്നും പുള്ളിമാനിനെ വേട്ടയാടി കടത്തിക്കൊണ്ട് പോകുകയും കുറ്റകൃത്യം തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ വാഹനം ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിലെ പ്രതികളിൽ രണ്ടു പേരെ വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. വാളാട് സ്വദേശികളായ ചാലിൽ അയ്യൂബ്, കോമ്പി അബു എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

കുറ്റകൃത്യത്തിനുപയോഗിച്ച വാളാട് സ്വദേശിയുടെ വാഹനം KL12B 5632 നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആയുധങ്ങളും മറ്റു പ്രതികളും അന്വേഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ നവംബർ 23നായിരുന്നു സംഭവം നടന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *