May 5, 2026

കരണിയിലെ കൊലപാതക ശ്രമം; ഒരാള്‍ കൂടി അറസ്റ്റില്‍

0
Img 20240404 200032
By ന്യൂസ് വയനാട് ബ്യൂറോ

പ്രമാദമായ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതിയായ ബിലാലിനെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട 15 പ്രതികളില്‍ പതിമൂന്നുപേരും പിടിയിലായി. ഇനി പിടിയിലാകാനുള്ളത് 2 പേര്‍.

മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ കോമ്പാറ വെളുങ്കോടന്‍ വി.എസ്. ബിലാല്‍ (30 ) ആണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം, തൃക്കാക്കരയില്‍ നിന്നാണ് തൃക്കാക്കര പോലീസിന്റെ സഹായത്തോടെ മീനങ്ങാടി പോലീസ് പിടികൂടിയത്.

മുന്‍പ് കാപ്പ ചുമത്തി ശിക്ഷിക്കപ്പെട്ടയാളാണ് ബിലാല്‍. ആലുവ, തൊടുപുഴ, എടത്തല, ശക്തികുളങ്ങര, തൃക്കാക്കര തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട 15 പ്രതികളില്‍ പതിമൂന്നുപേരും പിടിയിലായി. ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.

12-10-2023 ന് പുലര്‍ച്ചെ 2.30 നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. തുടര്‍ന്ന്, പോലീസ് കൃത്യമായി അന്വേഷണം നടത്തി 12 പേരെ പിടികൂടി റിമാന്റ് ചെയ്തിരുന്നു.

ബിലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ബത്തേരി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ജെ. കുര്യാക്കോസ്, എസ്.സി.പി.ഒമാരായ കെ.എം. പ്രവീണ്‍, എം.എസ്. സുമേഷ്, സി.പി.ഒ അഫ്‌സല്‍, എന്നിവരുമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *