June 11, 2026

പ്രകടനപത്രിക; സിപിഎമ്മിന് ഇഡി പേടി: കെ.സുരേന്ദ്രൻ

0
Img 20240405 090710
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സിപിഎം പ്രകടനപത്രിക അപഹാസ്യമാണെന്നും അവർക്ക് ഇഡി പേടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പിൻവലിക്കുന്നത് സിപിഎമ്മിൻ്റെ യൂടേണാണ്. മുഖ്യമന്ത്രിയും കുടുംബവും പല ഉന്നത നേതാക്കളും അഴിമതി ആരോപണവിധേയരായതു കൊണ്ടാണ് സിപിഎമ്മിന് ഇഡി പേടി. ജനങ്ങളിൽ നിന്നും ഒളിച്ചോടലാണിത്. ഒരു പാർട്ടി അഴിതിക്ക് വേണ്ടി വാദിക്കുന്ന വിചിത്രമായ നയമാണിത്.

പാർട്ടിക്ക് രഹസ്യ അക്കൗണ്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ അഴിമതി നടത്താനുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. അന്വേഷണ ഏജൻസികളുടെ റഡാറിൽ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രണ്ട് സീറ്റ് മാത്രം കിട്ടുന്ന പാർട്ടിയാണെങ്കിലും ഇത്തരമൊരു പ്രകടനപത്രിക ഇറക്കാൻ കാണിച്ച തൊലിക്കട്ടി സമ്മതിക്കണം.

രാഹുലിനെ പോലത്തെ ഫാസിസത്തിനെതിരെ പോരാടുന്ന നേതാക്കളുടെ പാർട്ടിയാണ് പൊന്നാനിയിൽ വനിതാ സ്ഥാനാർത്ഥിയെ തടഞ്ഞ് തെറി വിളിച്ചത്. ഇവരൊക്കെയാണ് ജനാധിപത്യം പറയുന്നത്.

ഇതാണോ സ്നേഹത്തിൻ്റെ കടയെന്ന് രാഹുൽ പറയണം. വനിതാ സ്ഥാനാർത്ഥികളെ അധിക്ഷേപിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാവും. പൊന്നാനി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ ജനിച്ചത് ജയിലിലാണ്. അടിയന്തരാവസ്ഥകാലത്ത് തടവിലായിരുന്നു അവരുടെ അമ്മ.

അവരോട് ചപ്പടാച്ചി കളി എടുക്കണ്ട. മലപ്പുറത്ത് പോലും ഇണ്ടി സഖ്യത്തിന് ബിജെപിയെ പേടിയാണോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *