കെ. സുരേന്ദ്രൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു
ബത്തേരി: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ചീരാലിലെ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ആശ്രമത്തിൻ്റെ ചുമതല വഹിക്കുന്ന സ്വാമിനി അഭേത ജനനി, സ്വാമി ചിത്തപ്രകാശ ജ്ഞാന സപസ്വി, രേണു രൂപ ജനനി എന്നിവരുമായി അദ്ദേഹം സംവദിച്ചു. ആശ്രമ അന്തേവാസികളുമായും ശാന്തിഗിരി മഠത്തിൽ വിശ്വസിക്കുന്ന കുടുംബാംഗങ്ങളുമായും സ്ഥാനാർത്ഥി സംസാരിച്ചു. രാജ്യം മുഴുവൻ സനാതന മൂല്യങ്ങളെ ഉയർത്തി പിടിച്ചവരാണ് ബിജെപിക്കാർ.
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് ഇതിന് ഉദാഹരണമാണ്. സനാതന ധർമ്മം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചവരാണ് മറുവശത്തുള്ളവർ. മോദിയുടെ ഗ്യാരൻറി യിലാണ് ജനങ്ങൾക്ക് വിശ്വാസം. പറഞ്ഞ കാര്യങ്ങളെല്ലാം പാലിച്ച സർക്കാരാണ് കേന്ദ്രത്തിലുള്ളത്. മറുവശത്തുള്ളവർ രാജ്യത്ത് സനാതന മൂല്യങ്ങളെ ഇല്ലാതാക്കുമെന്ന് പറയുന്നവരാണ്. ഈ തെരഞ്ഞെടുപ്പ് രണ്ട് ചിന്താധാരകൾ തമ്മിലുള്ള പോരാട്ടമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.





Leave a Reply