June 13, 2026

രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം; ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

0
WhatsApp Image 2026-05-29 at 9.17.44 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസ് ഡ്രൈവർ ലത്തീഫ്, രോഗിയുടെ സഹോദരൻ നസീർ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊറോത്ത് നിന്നും റോഡപകടത്തിൽ പരിക്കേറ്റ ആളെയുമായി മേപ്പാടി വിംസ് ആശുപത്രിയിലേക്ക് അതിവേഗം പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ഒരു സംഘം യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്. ​സംഭവത്തിൽ കല്പറ്റ പോലീസ് കേസെടുത്ത് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news