May 29, 2026

വിദേശ പൗരനുമായി നേരിട്ട് ബന്ധം; മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

0
WhatsApp Image 2026-05-29 at 7.32.57 PM
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: പൊൻകുഴിയിൽ മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കരുവൻപൊയിൽ സ്വദേശി ചെമ്പട്ടൻ കണ്ടിയിൽ സിദ്ദിഖാണ് (41) അറസ്റ്റിലായത്. ഒളിവിൽ കഴിയവേയാണ് ഇയാൾ അറസ്റ്റിലാകുന്നത്.

കേസിൽ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പിടിയിലായ വിദേശ പൗരനുമായി നേരിട്ട് ബന്ധമുള്ളയാളാണ് സിദ്ദിഖ്.

വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ എൻ ബൈജുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ, പ്രിവൻറ് ഓഫീസർ (ഗ്രേഡ്) ശ്രീജ മോൾ പി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി എസ്, ബേസിൽ സി എം, ബീരാൻകോയ എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *