May 5, 2026

വർദ്ധിച്ചുവരുന്ന മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണണം: നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണം: മലയോര കർഷകസംഘം

0
Img 20240406 144820
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വർദ്ധിച്ചുവരുന്ന മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമെന്ന് മലയോര കർഷക സംഘം. ഈ വിഷയത്തിൽ വിദഗ്ധമായ വിശദീകരണവും ചർച്ചയും നടത്തുന്നതിന് നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതൽ പുൽപ്പള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ വന്യജീവി ആക്രമണം പരിഹാരമെന്ത് എന്ന വിഷയത്തിൽ സെമിനാർ നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദീർഘനാളായി വിവിധ സംസ്ഥാനങ്ങളിൽ വനം വകുപ്പിന്റെ ഉപദേഷ്ടാവായും വന സംരക്ഷകനായും പ്രവർത്തിച്ചുവരുന്ന നവാബ് ഷഫാത്ത് അലിഖാനും കേരള യൂണിവേഴ്സിറ്റി എത്യോപ്യയിലെ ആദ്യ യൂണിവേഴ്സിറ്റിയിലെയും പ്രൊഫസറുമായ ഡോക്ടർ ബാലകൃഷ്ണൻ മലയോര കർഷക സംഘത്തിന്റെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് എം.ടി ബാബു എന്നിവർ വിഷയാവതരണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മലയോര കർഷകസംഘം പ്രസിഡണ്ട് കരുണാകരൻ വെള്ളക്കെട്ട്, സെക്രട്ടറി ഗിഫ്റ്റൺ പ്രിൻസ് ജോർജ്, ട്രഷറർ ജിനോ ജോർജ്, വൈസ് പ്രസിഡന്റ് ഷിജു മത്തായി, ജോയിൻ്റ് സെക്രട്ടറി ബിജു തെക്കേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *