May 5, 2026

വരയിടം ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം പത്തിന് 

0
Img 20240407 113428
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പുതുതായി സജ്ജീകരിച്ച ആർട്ട് ഗ്യാലറി ഏപ്രിൽ 10 ബുധനാഴ്‌ച രാവിലെ 10 മണിക്ക് ചിത്രകാരനും കലാ സംവിധായകനുമായ ബിനീഷ് നാരായണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

‘വരയിടം’ എന്നു പേരിട്ടിരിക്കുന്ന ഈ പ്രദർശനശാലയിലെ ചുമരുകളിൽ സ്ക്‌കൂളിലെ വിദ്യാർത്ഥികൾ വരച്ച അഞ്ഞൂറോളം ചിത്രങ്ങൾ സ്ഥാപിച്ചു. കുട്ടികളിലെ സർഗാത്മകതയ്ക്ക് വിദ്യാലയാന്തരീക്ഷത്തിൽ പ്രാധാന്യത്തോടെ ഒരിടം നൽകുകയെന്ന ലക്ഷ്യത്തോടെയാണ്ആർട്ട് ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലെ ചിത്രകലാധ്യാപകൻ ബിനു പുൽപ്പള്ളിയുടെ നേതൃത്വത്തിലാണ് പ്രദർശനച്ചുമരുകൾ ഒരുക്കിയിരിക്കുന്നത്. മാനേജ്‌മെന്റും, സഹപ്രവർത്തകരും, പിടിഎയും പിന്തുണയോടെയാണ്.

ഉദ്ഘാടനച്ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിക്കും. സ്കൂ‌ൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, ഹെഡ്‌മാസ്റ്റർ എൻ.യു. ടോമി, പി ടി എ പ്രസിഡണ്ട് ഷിനു കച്ചിറയിൽ, വിദ്യാലയ ജനാധിപത്യ വേദി ചെയർപേഴ്സൺ കുമാരി അയോണ ഹെലൻ മാത്യൂസ് എന്നിവർ സംസാരിക്കും. ജില്ലയിലെ ചിത്രകലാധ്യാപകരെ ചടങ്ങിൽ ആദരിക്കും.

ഉദ്ഘാടനത്തോടനുബമ്പിച്ച് രാവിലെ 9 ന് ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായ് പ്രൈസ് മണി ജലച്ചായചിത്രരചന മത്സരം നടത്തും.

താത്പര്യമുള്ള വിദ്യാർത്ഥികൾ +91 96569 76058 എന്ന നമ്പറിൽ പേര് രെജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികളായ എൻയു ടോമി, ബെന്നി കെ ജെ, ബിനു എം റ്റി, സെബാസ്റ്റ്യൻ അരേശ്ശേരി, എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *