May 3, 2026

സിദ്ധാർത്ഥൻ കേസ്: സിബിഐയുടെ പ്രാഥമിക അന്വേഷണം പൂർത്തീകരിച്ചു 

0
Img 20240408 134543
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട്: സിദ്ധാർത്ഥൻ കേസ്: സിബിഐയുടെ പ്രാഥമിക അന്വേഷണം പൂർത്തീകരിച്ചു. സിബിഐ അന്വേഷണ സംഘം പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണക്ക് വിധേയമാക്കപ്പെട്ട മുറികളിലും, മരിച്ച നിലയിൽ കണ്ടെത്തിയ ഡോർമെറ്ററിലെ കുളിമുറിയും സിബിഐ അന്വേഷണ സംഘം പരിശോധിച്ചു.

സിബിഐ അന്വേഷണം വൈകിപ്പിക്കുന്നതിലും, ഫയലുകൾ കൈമാറുന്നതിൽ കാല താമസം വരുത്തുന്നതിനുമെതിരെ, കഴിഞ്ഞ ദിവസം ഹൈകോടതി രൂക്ഷമായ വിമർശനം ഉന്നയിക്കുകയും, സിബിഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനമിറക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിൽ നിന്നുമുള്ള സിബിഐ അന്വേഷണ സംഘം വയനാട്ടിലെത്തിയത്.

വരും ദിവസങ്ങളിൽ കൂടുതൽ സിബിഐ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലുള്ളത് 20 പേരാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ പട്ടികയിൽ ഉൾപ്പെടുമെന്നാണ് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ സൂചന.

അതേസമയം ദേശീയ മനുഷ്യവകാശ കമ്മീഷൻ ക്യാമ്പസിലെത്തിയുട്ടുണ്ട്. സർവകലാശാലയിലെ അധ്യാപകർ മറ്റു ജീവനക്കാർ തുടങ്ങിയവരെ കമ്മീഷൻ വിസ്തരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *