May 5, 2026

വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു

0
Img 20240408 171609
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ദേശീയപാത 766ൽ തിരുനെല്ലി പെട്രോൾ പമ്പിന് സമീപം വാഹനാപകടം. സ്കൂട്ടർ യാത്രക്കാരനായ കെ.എസ്.ആർ.ടി.സി ജീവനക്കാരന് പരിക്കേറ്റു. മൂലങ്കാവ് സ്വദേശി ബാബുപ്രേം (42) നാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇയാളെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറി തിരുനെല്ലി ഭാഗത്തേക്ക് പോകുന്ന സ്കൂട്ടിയിൽ ഇടിച്ചാണ് അപകടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *