June 10, 2026

ലോക ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

0
Img 20240410 130924
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു. ഒരു ആരോഗ്യം ഒരു കുടുംബം എന്നതാണ് ലോക ഹോമിയോപ്പതി ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം.

കോളനിയിലെ മുതിർന്ന അംഗമായ ചിരുത കേക്ക് മുറിച്ചു ചടങ്ങ് ഉത്ഘാടനം ചെയ്തു. ഡോ. വന്ദന വിജയൻ ഹോമിയോപ്പതി ദിന ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഡോ അരുൺ ബേബി, ഡോ വന്ദന വി. ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ട്രൈബൽ പ്രൊമോട്ടർ രാജൻ നന്ദി അർപ്പിച്ചു. മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. പ്രസന്ന സുർജിത്, അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *