വനം ലീസ് കർഷകരുടെ മനുഷാവകാശ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം; സിപിഐ
കൽപറ്റ: ജില്ലയിൽ നൂൽപ്പുഴ, നെൻമേനി, ബത്തേരി, പനമരംപുൽപ്പളളി, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലായി 115 വർഷമായി താമസിച്ചു വരുന്ന 2500 ലീസ് കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പരിഹാരം കാണണമെന്നും സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. നൂറ്റാണ്ട് മുമ്പ് ഗ്രോ മോർ ഫുഡ് പദ്ധതിയിൽ വനഭൂമിയിൽ ഭരണകൂടം കുടിയിരുത്തിയ കർഷക കുടുംബങ്ങളുടെ പിൻമുറക്കാരാണിവർ. വയലും കരയും അടക്കം ഏകദേശം 1,000 ഏക്കർ ഭൂമിയാണ് ജനറൽ വിഭാഗം കർഷകരുടെ കൈവശം ഉളളത്. കൈവശ രേഖ ലഭിച്ചെങ്കിലും പട്ടയം കിട്ടാത്ത 1,250 പട്ടികവർഗ കുടുംബങ്ങളും ലീസ് ഭൂമിയിലുണ്ട്.
ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടവരാണ് ജില്ലയിലെ ഫോറസ്റ്റ് ലീസ് കര്‍ഷകര്‍. വോട്ടവകാശം മാത്രമാണ് നിലവിലുള്ളത്. കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതില്‍ കര്‍ഷകര്‍ പതിറ്റാണ്ടുകളായി നടത്തുന്ന ശ്രമം എങ്ങുമെത്തിയില്ല. ഇതുവരെ ലീസ് കര്‍ഷക പ്രശ്‌നത്തില്‍ ജനപ്രതിനിധികള്‍ ഒരു സബ്മിഷന്‍ പോലും പാര്‍ലമെന്റിലോ നിയമസഭയിലോ ഉന്നയിച്ചിട്ടില്ല. ഇടതു മുന്നണി സര്‍ക്കാറാണ് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കൈവശഭൂമി അളന്നുതിട്ടപ്പെടുത്തിയത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ പട്ടയം നല്‍കുന്നതിനും, മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുളള സത്വര നടപടികള്‍ സ്വീകരിക്കമെന്നും ഇ ജെ ബാബു ആവശ്യപ്പെട്ടു.





Leave a Reply