July 8, 2026

കാട്ടുതീ: വളർത്തുപന്നികൾക്ക് പൊള്ളലേറ്റു

0
20240411 181252twwvfm0
By ന്യൂസ് വയനാട് ബ്യൂറോ

മൂലങ്കാവ്: കാട്ടുതീയിൽ വളർത്തുപന്നികൾക്ക് പൊള്ളാലേറ്റു. മൂലങ്കാവ് കാരശ്ശേരി കുമ്പ്രംകൊല്ലിയിലെ പട്ടമന ഷിബുവിന്റെ വളർത്തുപന്നികൾക്കാണ് പൊള്ളലേറ്റത്. സമീപത്തെ വനത്തിലെ മുളങ്കൂട്ടത്തിന് തീപിടിച്ച് പന്നിഫാമിന്റെ പ്ലാസ്റ്റിക് കൂരക്ക് മുകളിൽ പൊട്ടിവീഴുകയായിരുന്നു. ഇതോടെ പ്ലാസ്റ്റീക് ഷീറ്റ് ഉരുകി കൂട്ടിലുണ്ടായിരുന്ന പന്നികളുടെ ദേഹത്തേക്ക് വീണാണ് പത്തോളം പന്നികൾക്ക് പൊള്ളലേറ്റത്. 300- ഓളം പന്നികൾ ഫാമിൽ ഉണ്ടായിരുന്നു. ഫാമിന് തീപടരുന്നത് കകണ്ടതോടെ പന്നികളെ കൂടുതുറന്ന് പുറത്തേക്കു വിട്ടത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായകമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *