May 18, 2026

കെ. സുരേന്ദ്രന്റെ പ്രസ്താവന മതേതര വയനാടിനെ വർഗീയ നാടക്കുവാൻ; എൻസിപി- എസ് വയനാട് ജില്ലാ കമ്മിറ്റി

0
Img 20240412 101609
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എം.പിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന മതേതരത്വത്തിലും സഹവർത്തനത്തിലും കഴിഞ്ഞുപോരുന്ന വയനാടൻ ജനതയെ ഭിന്നിപ്പിക്കുവാനും നാട്ടിൽ വർഗീയ സംഘർഷം ഉണ്ടാക്കുവാനും നടത്തിയ ഗൂഢാലോചനയാണെന്നും എൻസിപി- എസ്.

പതിനെട്ടാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട ചിന്തകളാണ് ഈ ആധുനിക യുഗത്തിലും അദ്ദേഹത്തെ നയിക്കുന്നത് എന്നും കേരളത്തിലെ ബിജെപി നേതാക്കൾ ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനേക്കാൾ ഉചിതം ഒറീസയിലെ കണ്ടമാൽ സ്റ്റോറിയും നോർത്ത് ഈസ്റ്റിലെ മണിപ്പൂർ സ്റ്റോറിയും ചിത്രീകരിച്ച് പ്രദർശിപ്പിക്കുന്നതാണ് ബിജെപി സംഘപരിവാർ ശക്തികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുവാൻ കൂടുതൽ ഉപകാരപ്രദം എന്നും എൻസിപി – എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

വയനാടിനെ സങ്കുചിത ചിന്തകളാൽ വിഭജിക്കപ്പെടാതിരിക്കുവാനും കഴിഞ്ഞ ഇലക്ഷന് വയനാട് ജനതയ്ക്ക് പറ്റിയ തെറ്റ് തിരുത്തുവാനും ഇടതുപക്ഷ സ്ഥാനാർഥി ആനിരാജയെ വിജയിപ്പിക്കേണ്ടത് മനുഷ്യ മനസാക്ഷിയുടെ ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ റെനിൽ കെ വി, പി പി സദാനന്ദൻ, ജോണി കൈതമറ്റം, സലീം കടവൻ, എം കെ ബാലൻ, ഷാബു എ പി, ടിപി നുറുദ്ദീൻ, മമ്മൂട്ടി ഇളങ്ങോളി, ഷൈജു വി കൃഷ്ണ, അനൂപ് ജോജോ, ജോർജ് മുള്ളൻകൊല്ലി, അഡ്വ. കെ ശ്രീകുമാർ, അഡ്വ. കെ യു ബേബി, സി എം വത്സല, മല്ലിക ആർ, സുരേന്ദ്ര ബാബു, സ്റ്റീഫൻ കെ സി, കെ ബാലൻ, റഫീഖ് ബത്തേരി, പി അശോകൻ, രാജൻ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *