കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ അമലോത്ഭവ മാതാ ഇടവകയെ മാർ ജോസ് പൊരുന്നേടം അഭിനന്ദിച്ചു
മാനന്തവാടി: കോഴിക്കോട് രൂപതയുടെ നോർത്ത് ഫൊറോനാ ബൈബിൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മാനന്തവാടി അമലോത്ഭവ മാതാ ഇടവകയെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം അഭിനന്ദിച്ചു. വടക്കേ വയനാടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഇടവക സുവനീർ ബിഷപ്പ് ഏറ്റുവാങ്ങുകയും ചെയ്തു. കുടിയേറ്റ ജനതയുടെ ആത്മീയ ചൈതന്യത്തിന് മലയിൽ കത്തിച്ച വിളക്കു പോലെ പ്രകാശമായിരുന്നു മാനന്തവാടിയിലെ ആദ്യ ക്രൈസ്തവ ദേവാലയമായ അമലോത്ഭവ മാതാ ദേവാലയം എന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാദർ അബ്രഹാം ആകശാലയിൽ, സഹ വികാരി ഫാദർ ലിബിൻ ജോസഫ്, പാരിഷ് കൗൺസിൽ ഭാരവാഹികളായ ഷീജ ഫ്രാൻസിസ്, മഹേഷ് ജോൺ, സിബി ജോസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.




Leave a Reply