നരസി പുഴയിലെ താൽക്കാലിക തടയണ സാമൂഹിക വിരുദ്ധർ തകർത്ത നിലയിൽ: ജലവിതരണം വീണ്ടും മുടങ്ങി
നടവയൽ: നരസി പുഴയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച താൽക്കാലിക തടയണ സാമൂഹിക വിരുദ്ധർ തകർത്ത നിലയിൽ. ശുദ്ധജല വിതരണം വീണ്ടും മുടങ്ങി. നരസി പുഴയിൽ നടവയൽ ശുദ്ധജല പദ്ധതിക്കായി കോളനിക്കാർ നിർമിച്ച തടയണയാണ് സാമൂഹിക വിരുദ്ധർ അശേഷം തകർത്തത്.
കിണറിലേക്ക് വെള്ളം എത്തിക്കുന്നതിനായി ശുദ്ധജലവിതരണ പദ്ധതിയിൽ അംഗങ്ങളോ ഉപഭോക്തക്കളോ അല്ലാത്ത ചെക്കിട്ട കോളനിയിലെ യുവതീയുവാക്കൾ ഉപയോഗശൂന്യമായി കിടന്ന തടയണയിൽ കമുക് വാരികൾ നിരത്തി മണൽച്ചാക്കുകൾ അടുക്കി നിർമിച്ച തടയണയുടെ പകുതിയോളം ഭാഗമാണു കഴിഞ്ഞദിവസം രാത്രി പൊളിച്ചുനീക്കിയത്. കെട്ടിനിന്ന വെള്ളം പൂർണമായും ഒഴുകിപ്പോയതോടെ ജലവിതരണം പ്രതിസന്ധിയിലായി.





Leave a Reply