എസ് വൈ എസ് പ്ലാറ്റൂൺ റാലി നടത്തി
കൽപ്പറ്റ: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീർഷകത്തിലാണ് എസ് വൈ എസ് കൽപ്പറ്റ നഗരത്തിൽ പ്ലാറ്റൂൺ റാലി നടത്തിയത്. എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഡിസംബർ 27, 28, 29 തിയതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു റാലി. റാലി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്ലാറ്റൂൺ അസംബ്ലി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് നീലഗിരി ജില്ലാ പ്രസിഡന്റ് സയ്യിദ് അലി അക്ബര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരുന്താറ്റിരി, സി.കെ. റാഷിദ് ബുഖാരി, ബഷീര്‍ സഅദി നെടുങ്കരണ എന്നിവര്‍ സംസാരിച്ചു. കൈനാട്ടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലിക്ക് സയ്യിദ് അലി അക്ബര്‍ സഖാഫി, ബഷീര്‍ സഅദി നെടുങ്കരണ, സി.ടി. അബ്ദുല്ലത്തീഫ് കാക്കവയല്‍, അബ്ദുല്‍ ഹക്കീം നീലഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply