June 15, 2026

ഇ. ശ്രീധരൻ മാസ്റ്ററുടെ വേർപാടിന്റെ മൂന്നാം വാർഷിക ദിനത്തിൽ അനുസ്മ‌രണ യോഗവും സംഘടിപ്പിച്ചു

0
Img 20240420 094757
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കെഎസ്എസ്‌പിയു മാനന്തവാടി ബ്ലോക്ക് ട്രഷററായിരുന്ന ഇ. ശ്രീധരൻ മാസ്റ്ററുടെ വേർപാടിന്റെ മൂന്നാം വാർഷിക ദിനത്തിൽ അനുസ്മ‌രണ യോഗം സംഘടിപ്പിച്ചു.

ശ്രീധരൻമാസ്റ്ററുടെ സ്മ‌രണാർഥം അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ എന്റോവ്മെന്റ് വിതരണവും നടന്നു ശ്രീധരൻ മാസ്റ്ററുടെ ഇഷ്‌ട വിഷയങ്ങളായ ഗണിതത്തിലും സംഗീതത്തിലും മികവ് പുലർത്തുന്ന മാനന്തവാടി ഉപജില്ലയിലേയും, തരിയോട് ഗവ:ഹയർ സെക്കൻ്ററി സ്‌കൂളിലേയും വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഗണിതത്തിലും സംഗീതത്തിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിക്കും പതിനായിരം രൂപ വീതമാണ് എന്റോവ്മെന്റ്റ് നൽകിയത്.

അനുസ്‌മരണ യോഗം കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി എം ജി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വിശശിധരൻ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.

ശ്രീധരൻ മാസ്റ്ററുടെ മകൻ ഡോ. എം ഷനീത് (ഐ എസ് ആർ ഒ) എന്റോവ്മെന്റ് നേടിയ വിദ്യാർഥികളെ പരിചയപ്പെടുത്തി. ശ്രീധരൻ മാസ്റ്ററുടെ സഹധർമിണി എം ശോഭന എൻ്റോവ്മെന്റ് വിതരണം നടത്തി.

എം. ചന്ദ്രൻ മാസ്റ്റർ, ഇ.കെ. ജയരാജൻ (ജില്ല ട്രഷറർ കെ.എസ്.എസ്.പി.യു.), പി.ടി. മുരളീധരൻ മാസ്റ്റർ (റിട്ട എച്ച് എം, പ്രിൻസിപ്പൾസ് ആൻ്റ് എഡ്യുക്കേഷണൽ ഓഫീസേഴ്സ് അസോസിയേഷൻ), ടി. ഗോപിനാഥൻ, പി വാണീദാസ്, കെ.സി. നാരായണൻ കെ എസ് എസ് പി യു മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി എന്നിവർ സംസാരിച്ചു.

എന്റോവ്മെന്റ് ജേതാക്കളായ സെറ മരിയ ജയേഷ് സെന്റ് ജോസഫ്‌സ് എച്ച് എച്ച് എസ് കല്ലോടി. റിൻസ് വർഗീസ് ജിച്ച് എസ് പേരിയ എന്നിവരും പ്രസംഗിച്ചു. തുടർന്ന് ശ്രീധരൻ മാസ്റ്ററുടെ ഇഷ്ഗാനങ്ങളുടെ അവതരണവും നടന്നു. കെ. സത്യൻ സ്വാഗതവും എം. മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *