June 15, 2026

കെ.ജെ. എൽദൊയെ അനുസ്മരിച്ചു

0
20240421 212944
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സി.പി.ഐ. എം. എൽ റെഡ്സ്റ്റാർ മുൻ ജില്ലാ സെക്രട്ടറി കെ.ജെ. എൽദോയെ അനുസ്മരിച്ചു. ചരിത്രത്തെ അപനിർമ്മിച്ചു കൊണ്ടും, വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കിയും തിരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിച്ചുകൊണ്ടും ലക്ഷണമൊത്ത നവ- ഫാസിസ്റ്റ് പ്രയോഗം നടപ്പിലാക്കിക്കൊണ്ടാണ് മോദി സർക്കാർ ജനാധിപത്യത്തെ തന്നെ അട്ടിമറിച്ച് കൊണ്ടിരിക്കുന്നത് എന്ന് ഡോ. അസീസ് തരുവണ അഭിപ്രായപ്പെട്ടു. “നവ-ഫാസിസ്റ്റ് പ്രയോഗങ്ങളും ജനാധിപത്യ ചെറുത്തുനിൽപ്പുകളും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സുനിൽ ജോസഫ്  അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻകേരള സംസ്ഥാന പ്രസിഡണ്ട് വർഗ്ഗീസ് വട്ടേക്കാട്ടിൽ, അഡ്വ. ഡിക്സൻ, കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ വി.എ. ബാലകൃഷ്ണൻ, വേണുഗോപാൽ കുനിയിൽ, സജീഷ് കിഴക്കേവീട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. എം.കെ ഷിബു നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *