May 5, 2026

ലോക്‌സഭ തെരഞ്ഞെടുപ്പ്: ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു 

0
Img 20240422 162934
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. യുവാക്കളില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം അറിയിക്കുന്നതിൻ്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് സ്വീപ് നോഡൽ ഓഫീസർ പി.യു സിത്താര അറിയിച്ചു.

ടൂര്‍ണമെന്റ് സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡല്‍ ഓഫീസര്‍ പ്രതിജ്ഞ ചൊല്ലി. പ്രതിധ്വനി കുഴിനിലം, ഓപ്പണ്‍ ന്യൂസര്‍ മാനന്തവാടി, ഹണ്ടേഴ്‌സ് പാലമുക്ക്, സബ് കളക്ടര്‍, മാനന്തവാടി തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള താലൂക്ക് ഓഫീസ് ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റില്‍ ഓപ്പണ്‍ ന്യൂസര്‍ ടീം വിജയികളായി. പ്രതിധ്വനി കുഴിനിലം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പരിപാടിയിൽ മാനന്തവാടി തഹസില്‍ദാര്‍ ജി പ്രശാന്ത്, ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍, സ്വീപ് അംഗം വിപിന്‍, എടവക വില്ലേജ് ഓഫീസര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *