നെല്ലിയമ്പം ഇരട്ടക്കൊലപാതകം പ്രതികുറ്റക്കാരൻ തന്നെ: ജില്ലാ സെഷൻസ് അഡ്ഹോക്ക് കോടതി
നെല്ലിയമ്പം: കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കലെന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ജില്ലാ സെഷൻസ് അഡ്ഹോക്ക് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാറാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഈ മാസം 29ന് അന്തിമ വിധി പറയും. 2021 ജൂൺ 10ന് രാത്രി യാണ് പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവർ കൊല്ലപ്പെട്ടത്. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് സമീപവാസിയായ നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ അറസ്റ്റിലായത്.





Leave a Reply