May 3, 2026

പെരിക്കല്ലൂരിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ 

0
Img 20240426 160256
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പെരിക്കല്ലൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തെരഞ്ഞെടുപ്പ് ദിവമായ ഇന്ന് ഉച്ചക്ക് 1.30ന് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. കെ ഷാജിയുടെ നേതൃത്വത്തിൽ കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU )വയനാട് പാർട്ടിയും, സുൽത്താൻ ബത്തേരി റെയിഞ്ച് പാർട്ടിയും ചേർന്ന് പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് നടത്തിയ ‘ പരിശോധനയിൽ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 2 പേർ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ യാസിർ അറഫാത്ത് (32), സലിം പി കെ (33), 250 ഗ്രാം കഞ്ചാവുമായി പിടികൂടി രണ്ട് എൻഡിപിഎസ് കേസ് എടുത്തിട്ടുള്ളത്.

പാർട്ടിയിൽ KEMU അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ ജെ, സു. ബുത്തേരി റെയിഞ്ച് AEI സജിമോൻ, വിജയകുമാർ AEI (grade) സിവിൽ എക്സൈസ്. ഓഫീസർമാരായ ഷിന്റോ സബാസ്റ്റ്യൻ ,ആനന്ദ് കെ. സി ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *