November 13, 2026

കമ്പമലയിൽ 78.3 ശതമാനം പോളിങ്

0
Img 20240426 195923
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവ ലോവർ പ്രൈമറി സ്കൂളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തി. 78.3 ശതമാനം പോളിങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത്. 1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷൻമാരും 426 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. പ്രദേശത്തെ വോട്ടർമാരെ വോട്ട് ചെയ്യിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണ് ബൂത്തിൽ രേഖപ്പെടുത്തിയ കനത്ത പോളിങെന്ന് ബൂത്ത് ലെവൽ ഓഫീസർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *