May 1, 2026

കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ (85) നിര്യാതനായി

0
Img 20240427 164802
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍(85) നിര്യാതനായി. അര്‍ബുദബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ ഇടമറുക് കുന്നേല്‍ കുടുംബാംഗമാണ്. 1948ലാണ് വയനാട്ടിലെ മാനന്തവാടിക്കടുത്ത് വളാട് താമസമാക്കിയത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കെഎസ്എഫില്‍ ചേര്‍ന്ന കൃഷ്ണന്‍ സഖാവ് എ. വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന അദ്ദേഹം പിന്നീട് നക്‌സല്‍ബാരി പക്ഷത്ത് നിലയുറപ്പിച്ചു. അന്ത്യംവരെ അതേ രാഷ്ട്രീയപാതയിലായിരുന്നു.

അടിയന്തരാവസ്ഥയിലും തുടര്‍ന്നും സംസ്ഥാനത്ത് നടന്ന നക്‌സല്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കായണ്ണ പോലീസ് സ്റ്റേഷന്‍ അക്രമണക്കേസില്‍ പ്രതിയായിരുന്നു. ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ദീര്‍ഘകാലം സിപിഐ(എംഎല്‍)റെഡ് ഫ്‌ളാഗ് ജില്ലാ സെക്രട്ടറിയായിരുന്ന കൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ സ്ഥിരം ക്ഷണിതാവായിരുന്നു.

വര്‍ഗീസ് സ്മാരക ട്രസ്റ്റ് ട്രഷററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: കനക: മക്കള്‍: അജിത് കുമാര്‍, അനൂപ് കുമാര്‍, അരുണ്‍ കുമാര്‍,അനിഷ, അനീഷ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *