May 5, 2026

കബനി നദിയിലെ തടയണയുടെ അറ്റകുറ്റപ്പണി നടത്തി

0
Img 20240428 111621
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കബനി നദിയിലെ മരക്കടവില്‍ നിര്‍മിച്ച താത്കാലിക തടയണയുടെ അറ്റകുറ്റപ്പണി നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ചാണ് തടയണയുടെ തകര്‍ന്ന ഭാഗം നന്നാക്കിയത്. കബനിയില്‍ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നു ജല അഥോറിറ്റി മുഖേനയുള്ള കുടിവെള്ള വിതരണം മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മുടങ്ങിയിരുന്നു.

ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദേപ്രകാരമാണ് കഴിഞ്ഞ 16ന് ജനകീയ പങ്കാളിത്തത്തോടെ തടയണ നിര്‍മിച്ചത്. താത്കാലിക തടയണയില്‍ കരാപ്പുഴ അണയില്‍നിന്നു വെള്ളമെത്തിച്ച് പമ്പിംഗ് സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. അണയില്‍നിന്നു വെള്ളം ഒഴുക്കുന്നതിനിടെ നദിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ വേനല്‍മഴ ലഭിച്ചു.

നദിയില്‍ നീരൊഴുക്ക് ശക്തിപ്രാപിച്ചതോടെ തടയണയുടെ ഭാഗം തകര്‍ന്നു. കുടിവെള്ളവിതരണം വീണ്ടും മുടങ്ങാതിരിക്കാനാണ് തടയണ നന്നാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, ഷിനു കച്ചിറയില്‍, ജോസ് നെല്ലേടം, പി.കെ. ജോസ്, പുഷ്പവല്ലി നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *